‘2019 ഓടെ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍’

ചൊവ്വ, 26 ഓഗസ്റ്റ് 2014 (08:47 IST)
2019 ഓടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ പദ്ധതി. സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിംഗ്‌ സേവനങ്ങളും ഓരോ പൗരനും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്‌ ഡിജിറ്റല്‍ ഇന്ത്യ. ഒരുലക്ഷം കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്‌.
 
എല്ലാവര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ജന ധന യോജന എന്ന ബാങ്കിംഗ്‌ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും രവിശങ്കര്‍ പ്രസാദ്‌ അറിയിച്ചു. 
 
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അറിയിപ്പുകളും സ്‌മാര്‍ട്ട്‌ ഫോണ്‍ മുഖേന നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി രാജ്യത്ത്‌ ഏഴ്‌ ഇലക്‌ട്രോണിക്ക്‌ ക്ലസ്‌റ്ററുകള്‍ സ്‌ഥാപിക്കും. ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവടങ്ങളിലാണ്‌ ക്ലസ്‌റ്ററുകള്‍. രണ്ടര ലക്ഷത്തോളം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ 47686 കോടി രൂപ ചെലവില്‍ ബ്രോഡ്‌ബാന്‍ഡ്‌ ഹൈവേ നിര്‍മിക്കും.
 

വെബ്ദുനിയ വായിക്കുക