ചാരവൃത്തി ആരോപണം: ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ പിന്‍വലിച്ചു

വ്യാഴം, 3 നവം‌ബര്‍ 2016 (08:16 IST)
ഇന്ത്യയിലെ സ്ഥാനപതി കാര്യാലയത്തിലെ ആറു ഉദ്യോഗസ്ഥരെ പാകിസ്ഥാൻ പിൻവലിച്ചു. അതേസമയം, പലവിധത്തിലുള്ള സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി എട്ട് ഉദ്യോഗസ്ഥരെ ഇന്ത്യയും പാക്കിസ്ഥാനിൽ നിന്നു തിരിച്ചു വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനെ ചാരപ്രവര്‍ത്തനത്തിന് പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് ആറ് ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ സ്വമേധയാ തിരിച്ചുവിളിച്ചത്. പാകിസ്ഥാൻ എംബസിയിലെ 16 ഉദ്യോഗസ്ഥർക്കുകൂടി ചാരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് അഖ്തർ മൊഴി നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ നടപടി.

വെബ്ദുനിയ വായിക്കുക