മഹാരാഷ്ട്ര: ബി ജെ പിയ്ക്കെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശ്വാസവോട്ട് തേടാനിരിക്കെ ബി ജെ പി സര്‍ക്കാറിനെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന. മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.ബിജെപി അധികാരത്തില്‍ തുടരാന്‍ മാത്രമാണ് ശ്രമിക്കുന്നത് സാമ്ന വിമര്‍ശിച്ചു.
കേന്ദ്രത്തിലെ പിന്തുണ സംബന്ധിച്ചും ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നും ശിവസേന അറിയിച്ചിട്ടുണ്ട്. എന്‍സിപിയുടെ സഹായത്തോടെ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് തേടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതിനിടെ ബിജെപിയിയുടെ ഹരിബാവു ബാഗ്‌ഡെ ശിവസേനയും കോണ്‍ഗ്രസ്സും സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു