നിര്‍ണ്ണായക ഘട്ടത്തിലാണ് പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം രാഹുല്‍ ഗാന്ധി ഏറ്റെടുത്തതെന്ന് ശിവസേന

തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (15:25 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന രംഗത്ത്. തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടത്തിയതിനാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ഉദ്ധവി താക്കറെ രംഗത്ത് വന്നത്. 
 
നിര്‍ണ്ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി പഴക്കമുള്ള പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ പ്രശംസിക്കുന്നതില്‍ ഒരു എതിര്‍പ്പും കാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ചുമതല രാഹുല്‍ ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നുവെന്നും താക്കറെ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍