സാങ്കേതിക മേഖലൈല്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിനു നേര്‍സാക്ഷ്യമായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഗവേഷണക്കപ്പല്‍ രാജ്യത്തിന് സ്വന്തമായി. തദ്ദേശീയമായി വികസിപ്പിച്ച ഭാരതത്തിന്റെ ആദ്യ ഗവേഷണക്കപ്പലായ സിന്ധു സാധനയാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടത്.
മര്‍മഗോവയില്‍ വച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് കപ്പല്‍ സമര്‍പ്പിച്ചത്. സമുദ്ര ഗവേഷണ രംഗത്തെ നൂതന സംവിധാനങ്ങളും , കാലാവസ്ഥാ പ്രവചനത്തിനുള്ള ആധുനിക ഉപകരണങ്ങളുമൊക്കെ അടങ്ങിയ ഗവേഷണക്കപ്പലാണ് ഇത്.
പി എസ് എല്‍ വി 23 ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം ഭാരതം കൈവരിച്ച മികച്ച നേട്ടങ്ങളിലൊന്നാണിതെന്ന് അഭിപ്രായപ്പെട്ട ജിതേന്ദ്ര സിംഗ് സമുദ്ര ഗവേഷണങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കപ്പലിനു സാധിക്കുമെന്നും പറഞ്ഞു.
സി എസ് ഐ ആറിനു കീഴിലുള്ള ദേശീയ സമുദ്ര വിജ്ഞാന കേന്ദ്രമാണ് സിന്ധു സാധനയുടെ രൂപകല്പന നിര്‍വ്വഹിച്ചത്. പ്രൌഢ ഗംഭീരമായ സമര്‍പ്പണച്ചടങ്ങില്‍ ഡോ. ജിതേന്ദ്ര സിംഗിനോടൊപ്പം സി എസ് ഐ ആറിലെ ഉന്നത അധികാരികളും ശാസ്ത്രജ്ഞന്മാരും പങ്കെടുത്തു .