എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഏതാനും ഗവര്‍ണര്‍മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചില ഗവര്‍ണര്‍മാര്‍ രാജിവെച്ചുവെങ്കിലും അതിനു വിസമ്മതിച്ചവരെ സ്ഥലം മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്ത് ഗവര്‍ണര്‍ കമല ബനിവാള്‍, വക്കം പുരുഷോത്തമന്, കെ ശങ്കരനാരായണന് തുടങ്ങിയവര്‍ രാജിവെച്ചിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേഷി കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.