ഷീന ബോറ കൊല ചെയ്യപ്പെട്ട ദിവസം ഇന്ദ്രാണി പ്ലാന്‍ ചെയ്തത്

വ്യാഴം, 27 ഓഗസ്റ്റ് 2015 (14:35 IST)
ഷീന ബോറ കൊലപാതകം ചുരുളഴിയുന്തോറും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. അതേസമയം, 2012ല്‍ ഷീന കൊല ചെയ്യപ്പെട്ട ദിവസം നടന്നത് എന്താണെന്നും ചില മാധ്യമങ്ങള്‍ പുറത്തു വിട്ടു കഴിഞ്ഞു. 2012 ഏപ്രില്‍ 24നാണ് ഷീന ബോറ കൊല ചെയ്യപ്പെട്ടത്.
 
1. കൊലപാതകം നടന്ന ദിവസം വൈകുന്നേരം 06.30 ഓടു കൂടി ഇന്ദ്രാണി മുഖര്‍ജി ഷീനയെ വിളിച്ചു. ബാന്ദ്രയിലെ നാഷണല്‍ കോളജ് പരിസരത്ത് വെച്ച് കാണാമെന്നും ചില പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും പറഞ്ഞാണ് ഷീനയെ ഇന്ദ്രാണി വിളിച്ചു വരുത്തിയത്.
 
2. തന്റെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയ്ക്കൊപ്പം ആയിരുന്നു ഇന്ദ്രാണി എത്തിയത്.  ശ്യാംവര്‍ റായി ആയിരുന്നു കാറ് ഓടിച്ചിരുന്നത്.
 
3. ഷീന ബോറ രാഹുല്‍ മുഖര്‍ജിയോടൊപ്പം ഇന്ദ്രാണി നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തുകയും രാഹുല്‍ ഷീനയെ അവിടെ വിട്ടതിനു ശേഷം പോകുകയും ചെയ്തു. 
 
4. തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറുവാന്‍ ഇന്ദ്രാണി ഷീനയോട് ആവശ്യപ്പെട്ടു. 
 
5. എന്നാല്‍, സഞ്ജീവ് ഖന്നയെ കാറില്‍ കണ്ട ഷീന കാറില്‍ കയറാന്‍ വിസമ്മതിച്ചു. എന്നാല്‍, ഇന്ദ്രാണി ഷീനയെ കാറില്‍ തള്ളിക്കയറ്റി.
 
6. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെച്ചാണ് കാറില്‍ വെച്ച് ഷീന കൊല ചെയ്യപ്പെടുന്നത്. സഞ്‌ജീവ് ഖന്നയും ഡ്രൈവര്‍ റായിയും ചേര്‍ന്ന് കൈകാലുകള്‍ ബന്ധിക്കുകയും ആ സമയം ഇന്ദ്രാണി ഷീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.
 
7. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കാര്‍ പോകുകയും അവിടെവെച്ച് പെട്രോള്‍ ഒഴിച്ച് ഷീനയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാനായി കത്തിച്ചു. തുടര്‍ന്ന്, ഡ്രൈവര്‍ ശ്യാം ഗാഗോഡ് കുര്‍ദ് വില്ലേജിലെ 40 അടി താഴ്ചയുള്ള മലയിടുക്കില്‍ മൃതദേഹം തള്ളി. കൊപോലി - പെന്‍ റോഡിന് സമാന്തരമായിട്ടുള്ള വഴിയാണ് ഇത് എങ്കിലും ഗ്രാമീണര്‍ക്ക് ഇവിടെ എത്തുക പ്രയാസമാണ്.
 
8. 2012 മെയ് 23 ന് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍, കൊലപാതക കേസിനു പകരം അപകടമരണമായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.
 
9. ഏപ്രില്‍ 25ന് രാഹുല്‍ മുഖര്‍ജി ഷീനയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
 
10. രണ്ടു ദിവസം കൂടി കാത്തിരുന്നതിനു ശേഷം രാഹുല്‍ മുഖര്‍ജി ഖാര്‍ പൊലീസില്‍ ഷീനയെ കാണാനില്ലെന്ന് വ്യക്തമാക്കി പരാതി രജിസ്റ്റര്‍ ചെയ്തു. ഖാര്‍ പൊലീസിന്റെ പെരുമാറ്റത്തില്‍ അതൃപ്‌തനായ രാഹുല്‍ വോളി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് മുംബൈ പൊലീസ് ഇന്ദ്രാണിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഷീന യു എസിലാണെന്ന് ഇന്ദ്രാണി പറഞ്ഞത്.
 
11. തൊട്ടടുത്ത ദിവസം തന്നെ രാഹുലിന്റെ ഫോണിലേക്ക് ഷീനയുടെ മൊബൈല്‍ നമ്പറില്‍ നിന്ന് സന്ദേശം വന്നു. രാഹുലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയായിരുന്നു ആ സന്ദേശം. രാഹുല്‍ ഉടന്‍ തന്നെ ഷീനയുടെ മൊബൈലിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
 
(കടപ്പാട് - ടൈംസ് ഓഫ് ഇന്ത്യ)

വെബ്ദുനിയ വായിക്കുക