ഷീന ബോറ കൊലക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി സെപ്തംബര്‍ ഏഴുവരെ നീട്ടി. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മുംബൈ കോടതി ഏഴാം തിയതി വരെ കാലാവധി നീട്ടിയത്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്.
അതേസമയം, റായ്‌ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീന ബോറയുടേത് ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് മുംബൈ പൊലീസിന് ലഭിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ വൈകാതെ ഹാജരാക്കും.