ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; സംഭവം പുറത്ത് പറയാതിരിക്കാന്‍ ആഴ്ചകള്‍ക്ക് ശേഷം കുട്ടിയെ കൊലപ്പെടുത്തി

വ്യാഴം, 30 ജൂണ്‍ 2016 (16:22 IST)
ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സംഭവം പുറത്ത് പറയാതിരിക്കാന്‍ വേണ്ടിയാണ് മൂന്ന് ആഴ്ചയ്ക്ക് ശേഷം അയല്‍വാസിയായ പതിനഞ്ചുകാരന്‍ കുട്ടിയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം നടന്നത്.
 
ഈ മാസം അഞ്ചാം തിയ്യതിയാണ് ബാലിക ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞപ്പോളാണ് ഒരു രാത്രിയില്‍ പ്രതിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം എത്തിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.
 
പെണ്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്  മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്.
 
സംഭവം നടന്ന് ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. 
കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നത് എതിര്‍ത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനേയും ബന്ധുക്കളേയും പൊലീസ് മര്‍ദ്ദിച്ചത്.
 
ബലാത്സംഗം നടന്ന് അടുത്ത ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വില്ലേജ് കൗണ്‍സിലറുടെ ഭര്‍ത്താവ് ഈ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാളുടെ സ്വാധീനത്തില്‍ കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് ഇവര്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക