വീണ്ടും സെല്‍‌ഫി ദുരന്തം; ചിത്രമെടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ശനി, 13 ഫെബ്രുവരി 2016 (15:44 IST)
സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന സിന്ധു, ഗൗതം പാട്ടേല്‍ എന്നിവരെ പൊലീസ് രക്ഷിച്ചു.  
 
കര്‍ണാടകയിലെ ഹുളിവാനയിലെ ജലസേചന കനാലിലില്‍ വെള്ളിയാഴ്ച ആയിരുന്നു സംഭവം. മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കാനാലിനടുത്തു നിന്ന് അഞ്ചുപേരും സെല്‍ഫി എടുക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
 
രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് മാണ്ഡ്യ ജില്ലാ പൊലിസ് പറഞ്ഞു. അപകടത്തില്‍ പെട്ട തുംകൂര്‍ സ്വദേശിയായ ഗിരീഷ് എന്ന വിദ്യാര്‍ത്ഥിയുടെ മൃദദേഹം ഇതുവരെയും കണ്ടെത്തിയില്ല.

വെബ്ദുനിയ വായിക്കുക