'ജോലി സ്ഥലത്ത് ഏമ്പക്കം വിടരുത്, നാടൻ ഭാഷയിൽ സംസാരിക്കരുത്'; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി എസ്ബിഐ

Webdunia
വ്യാഴം, 11 ജനുവരി 2018 (08:25 IST)
'തലമുടി ചീകണം, താടി വടിക്കണം, ജോലി സമയത്ത് ഏമ്പക്കം വിടരുത്'. എസ് ബി ഐയിലെ ജീവനക്കാർക്കുള്ള പുതിയ മാർഗനിർദേശങ്ങളാണിതെല്ലാം. യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഏമ്പക്കം വിടുന്നത് മറ്റുള്ളവര്‍ക്ക് അരോചകമാകുന്നുവെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒപ്പം നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്.
 
എന്ത് ധരിക്കണം എങ്ങനെ നടക്കണം തുടങ്ങിയുള്ള വിശദമായ മാര്‍ഗ രേഖയാണ് ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ഉപഭോക്താക്കളുടെ മേലുള്ള  ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.
 
പാന്റ്‌സിന്റെ നിറത്തിന് യോജിച്ച സോക്‌സ് വേണം ധരിക്കാനെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. വ്യക്തിശുചിത്വം പാലിക്കണം, ഓഫീസില്‍ വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതെ വേണം ഇരിക്കാന്‍, ഓഫീസില്‍ സ്ലിപ്പര്‍ വേണ്ട ഷൂ മതി, അതും വൃത്തിയായി വെക്കണം എന്നും നിർദേശത്തിൽ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article