വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു; താനില്ലെങ്കില്‍ തന്റെ പകരക്കാരനെ പിന്തുണയ്ക്കണമെന്ന് എം എല്‍ എമാരോട് ശശികല

ചൊവ്വ, 14 ഫെബ്രുവരി 2017 (11:25 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീകോടതിയുടെ വിധി അറിഞ്ഞ് ശശികല പൊട്ടിക്കരഞ്ഞു. ജയലളിതയും ശശികലയും അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രീംകോടതി വിചാരണക്കോടതി വിധി ശരിവെച്ചു. നാലുവര്‍ഷം തടവും പത്തുകോടി രൂപ പിഴയും വിധിച്ച സുപ്രീംകോടതിക്ക് ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
 
അതേസമയം, വിധി പ്രതികൂലമായ സാഹചര്യത്തില്‍ തന്റെ പകരക്കാരനെ പിന്തുണയ്ക്കണമെന്ന് ശശികല എം എല്‍ എമാരോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

വെബ്ദുനിയ വായിക്കുക