സന്യാസി മാത്രമല്ല സന്യാസിനിയും നഗ്നയാണ്; ''പച്ചയ്ക്ക് തിന്നട്ടെ'' എന്ന് ചോദിക്കുമ്പോള്‍ ഉടലഴിയുന്ന ശ്ലീലമേ ആണിനുള്ളു; സുധ രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
ഞായര്‍, 28 ഓഗസ്റ്റ് 2016 (17:03 IST)
പൂര്‍ണ നഗ്നനായി ഹരിയാന നിയമസഭയെ സന്യാസി അഭിസംബോധന ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ചയായിരുന്നു ഹരിയാന നിയമസഭ ഇത്തരമൊരു പ്രഭാഷണത്തിനു സാക്ഷിയായത്. ജൈന മത നേതാവ് തരുണ്‍ സാഗറാണ് പൂര്‍ണ നഗ്നനായി വിധാന്‍ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. സന്യാസി ചെയ്തത് ന്യായീകരിക്കാന്‍ ആകില്ലെന്ന് ചിലര്‍, അതില്‍ പ്രശ്നമൊന്നുമില്ലെന്ന് മറ്റു ചിലര്‍.
 
ഇതിനിടയില്‍ നഗ്നതയെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്ന രീതിയിലും വാര്‍ത്തക‌ള്‍ വരുന്നുണ്ട്. സന്യാസിനി നഗ്‌നയാണ് എന്ന തലക്കട്ടോടെ ഒരു ചര്‍ച്ച തുടങ്ങിവെക്കുന്നു ഫേസ്ബുക്കില്‍ സുധ രാധിക. അങ്ങനെ വാതില്‍ക്കല്‍ വന്നു നിന്ന്, പച്ചയ്ക്ക് തിന്നട്ടെ എന്ന് ചോദിക്കുമ്പോള്‍ ഉടലഴിയുന്ന ശ്ലീലമേ (ശീലം എന്നുമാകാം) ആണിനുള്ളു എന്നാണ് സുധാ രാധിക പറയുന്നത്.
 
Next Article