പാക് അനുകൂല മുദ്രാവാക്യം; സമാജ്വാദി പാര്‍ട്ടി നേതാവ് പിടിയില്‍
പാക്കിസ്ഥാന് അനുകൂല മുദ്രാവക്യം മുഴക്കി പ്രധാമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ പെരുമാറുകയും ചെയ്ത ഉത്തര്‍ പ്രദേശിലെ സമാജ്വാദി പാര്‍ട്ടി നേതാവ് മെഹ്മൂദ് അലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി പണം പിരിക്കുന്നത് പൊലീസ് തടഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉത്തര്‍ പ്രദേശിലെ ഷംലി ജില്ലയില്‍ മീററ്റ് കമാല്‍ ദേശീയ പാതയിലായിരുന്നു അലാം പണം പിരിച്ചുകോണ്ട് നിന്നിരുന്നത്. കൂട്ടത്തില്‍ ഇയാളുടെ കൂട്ടാളികളുമുണ്ടായിരുന്നു.
പാക് അനുകൂല മുദ്രാവാക്യം മുഴക്കി പൊലീസിന്റെ കൃത്യ നിര്വ്വഹണത്തേ ഇയാള്‍ തടസപ്പെടുത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഇയാളെ ആറ് പൊലീസുകാര്‍ ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.