1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് അനുബന്ധമായാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് സൽമാനെതിരെ പൊലീസ് കേസെടുത്തത്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത തോക്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.