ചുട്ടുപൊള്ളുന്നു, വൈദ്യുതിയുമില്ല: സർക്കാരിനെതിരെ സാക്ഷി ധോനി

ചൊവ്വ, 26 ഏപ്രില്‍ 2022 (21:36 IST)
ജാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ പ്രതികരണം. ജാർഖണ്ഡിലെ നികുതിദായകൻ എന്ന നിലയിൽ ഇത്രയും വർഷങ്ങളായി ജാർഖണ്ഡിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്.
 
രാജ്യത്തെ പവർപ്ലാന്റുകളിൽ കൽക്കരിക്ഷാമം നിലനിൽക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് സാക്ഷിയുടെ ട്വീറ്റ്. തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൈക്കോർക്കണമെന്നും സാക്ഷി അഭ്യർത്ഥിച്ചു. 
 

As a tax payer of Jharkhand just want to know why is there a power crisis in Jharkhand since so many years ? We are doing our part by consciously making sure we save energy !

— Sakshi Singh

സംസ്ഥാനത്തിന്റെ ഒട്ടേറെ ഭാഗങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില വർധിച്ചതിനാൽ ഉഷ്ണതരം​ഗ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി കൂടി ഇല്ലാതാകുന്നതോടെ  ജനജീവിതം ദുസ്സഹമായ അവസ്ഥയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍