മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടികളുടെ വെട്ടിപ്പ് കേസ്. ഗുരുഗ്രാം നിര്‍വാണ്‍ ടൗണ്‍ഷിപ്പ് സ്വദേശിയായ ഡെന്നിസ് അറോറ നല്‍കിയ പരാതിയിലാണ് റിതി എം എസ് ഡി അല്‍മോഡ് എന്ന സ്‌പോര്‍ട്‌സ് അധിഷ്ഠിത കമ്പനിയുടെ ഡയറക്ടര്‍മാരായ സാക്ഷി ധോണി, ശുഭവതി പാണ്ഡേ, അരുണ്‍ പാണ്ഡേ, പ്രതിമ പാണ്ഡേ എന്നിവര്‍ക്കെതിരെ ഐപിസി 420ാം വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വികാസ് അറോറ എന്ന വക്തിക്ക് റിതി കമ്പനിയിലുള്ള ഓഹരി വാങ്ങാമെന്ന് ഇവര്‍ സമ്മതിച്ചിരുന്നു. 11 കോടിയുടെ കരാറായിരുന്നു അത്. എന്നാല്‍ 2.25 കോടി രൂപമാത്രമാണ് ഇവര്‍ നല്‍കിയത്. ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അറോറയ്ക്ക് പണം നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
അതേസമയം, സാക്ഷി ധോണി ഒരു വര്‍ഷം മുമ്പ് തന്നെ കമ്പനി വിട്ടതാണെന്നും നിലവില്‍ സാക്ഷിക്കെതിരെ ഒരു കേസുകളും ഇല്ലെന്നും ഡയറക്ടര്‍മാരിലൊരാളായ അരുണ്‍ പാണ്ഡേ അറിയിച്ചു. കേസിനെ കുറിച്ച് ഇതുവരേയും സാക്ഷി ധോണി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.