അതേസമയം, ലോറിത്തൊഴിലാളിയുടെ പക്കല്‍ ലൈസന്‍സുള്‍പ്പെടെ രേഖകളൊന്നും ഉണ്ടായിരുന്നില്ളെന്നാണ് ആര്‍ ടി ഒ നൽകുന്ന വിശദീകരണം. ഇവരില്‍നിന്ന് പിഴ ഈടാക്കിയില്ല. പകരം വാഹനത്തിന്റെ അസ്സല്‍ ആര്‍ സി ബുക്ക് വാങ്ങി വെച്ചിരിക്കുകയാണെന്നും ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ആര്‍.സി ബുക്ക് തിരിച്ചേല്‍പ്പിക്കാമെന്ന വ്യവസ്ഥയില്‍ വാഹനവും ലോറി തൊഴിലാളികളെയും വിട്ടയച്ചെന്നും ആർ ടി ഒ വ്യക്തമാക്കി.