റോബര്‍ട്ട് വധേര കുറ്റക്കാരനല്ല; ഗൂഡാലോചനയില്‍ വധേര ചതിക്കപ്പെടുകായിരുന്നെന്ന് രാജസ്ഥാന്‍ പൊലീസ്

ബുധന്‍, 27 ജനുവരി 2016 (08:34 IST)
വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ റോബര്‍ട്ട് വധേരയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ ചിറ്റ്. ഇടപാടിനു പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ വധേരയുടെ കമ്പനി ചതിക്കപ്പെടുകയായിരുന്നു എന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
 
വധേരയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മടികടന്നെന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരയുടെ കമ്പനി രാജസ്ഥാനിലും ഹരിയാനയിലും സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആയിരുന്നു ബി ജെ പിയുടെ ആരോപണം. ഇത് പിന്നീട് വന്‍ രാഷ്‌ട്രീയവിവാദമാകുകയും ചെയ്തിരുന്നു.
 
എന്നാല്‍, ഭൂമി തട്ടിപ്പിനു പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ വധേര ചതിക്കപ്പെടുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വധേര ഇതില്‍ ഇരയാകുകയായിരുന്നെന്ന് ഡി എസ് പി രാംവതര്‍ സോണി പറഞ്ഞു. 2010ലായിരുന്നു ഈ ഭൂമി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങിയത്. 2012ല്‍ അവര്‍ ഇത് അലജെന്‍സി ഫിന്‍ലീസിന് വില്‍ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക