പത്മനാഭനാഭ സ്വാമി ക്ഷേത്ര കേസ്:ചീഫ് ജസ്റ്റിസ് ആര്‍എം ലോധ ബെഞ്ചില്‍ നിന്നും പിന്മാറി

ചൊവ്വ, 5 ഓഗസ്റ്റ് 2014 (13:20 IST)
ചീഫ് ജസ്റ്റിസ് ആര്‍എം ലോധ പത്മനാഭനാഭ സ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും പിന്മാറി.നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് ലോധയുടെ പിന്മാറ്റം.കേസ് ഇനിമുതല്‍  ജസ്റ്റിസുമാരായ അനില്‍ അര്‍ ദാവെയും ടിഎസ് താക്കൂറും പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

കേസില്‍  അമിക്കസക്യൂരിയായ ഗോപാല്‍ സുബ്രഹ്മണ്യവുമായുള്ള അസ്വാരസ്യങ്ങളാണ് ബെഞ്ച് മാറുന്നതിന് കാരണമായി കരുതപ്പെടുന്നത്.
നേരത്തെ ആര്‍ എം ലോധ സുപ്രീംകോടതിയില്‍ തുടരുന്നിടത്തോളം കാലം ഒരു കേസിലും ഹാജരാകില്ലെന്ന് ഗോപാല്‍സുബ്രഹ്മണ്യം പറഞ്ഞിരുന്നു.



വെബ്ദുനിയ വായിക്കുക