ഫലം പൂർണമായി പുറത്തുവന്നില്ലെങ്കിലും ലീഡ് നിലയിൽ വ്യക്തമായ ആധിപത്യത്തോടെ മുന്നേറുകയാണ് ദിനകരൻ. ആർകെ നഗറിലെ ജനവിധി തനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാർഥിയെയാണ് ജനങ്ങൾ സ്വീകരിച്ചതെന്നും മധുര വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ദിനകരൻ അറിയിച്ചു.
എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവയ്ക്കുന്ന പ്രകടനമാണ് ആദ്യ റൗണ്ടുകളിൽ ദിനകരൻ കാഴ്ച വെയ്ക്കുന്നത്. നിലവിൽ 10,000മേൽ വോട്ടുകൾക്കു മുന്നിലാണു ദിനകരൻ. അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു സംഘർഷം.