ആവശ്യമായ കറൻസികള്‍ അച്ചടിക്കാൻ സാധിക്കുന്നില്ല; പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഡിസംബർ 30ന് ശേഷവും തുടര്‍ന്നേക്കും
ഞായര്‍, 25 ഡിസംബര്‍ 2016 (16:08 IST)
എടിഎമ്മുകളിലും ബാങ്കുകളിലും നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഡിസംബർ 30ന് ശേഷവും തുടർന്നേക്കാന്‍ സാധ്യത. നോട്ട് പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ കറൻസി അച്ചടിക്കാൻ നിലവിലുള്ള പ്രസുകള്‍ക്ക് സാധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 50 ദിവസത്തെ സമയമായിരുന്നു പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ആ സമയത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ ഒരു വ്യക്തിക്ക് ആഴ്ചയിൽ 24000 രൂപ വരെയാണ് ബാങ്കിൽനിന്നും പിൻവലിക്കാന്‍ സധിക്കുക. ആ തുക തന്നെ നല്‍കാന്‍ പല ബാങ്കുകള്‍ക്കും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഈ ഒരു സാഹചര്യത്തില്‍ ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന സൂചന.