റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കമായി; ചടങ്ങുകള്‍ പുരോഗമിക്കുന്നു
ചൊവ്വ, 26 ജനുവരി 2016 (10:30 IST)
രാജ്യത്തിന്റെ 67–മത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സൊ ഒലോൻദ് മുഖ്യാതിഥിയായ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖർജി രാജ്പഥിൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.
വര്‍ണ്ണാഭമായ റിപ്പബ്ലിക്ക് ചടങ്ങില്‍ പതിനേഴ് സംസ്ഥാനങ്ങളുടെ ഉള്‍പ്പെടെ 26നിശ്ചല ചിത്രങ്ങളും പരേഡില്‍ ഉണ്ടാകും. ചരിത്രത്തിലാദ്യമായി വിദേശ സൈന്യം പരേഡില്‍ പങ്കെടുക്കും. 130 ഫ്രഞ്ച് സൈനികരും പരേഡില്‍ പങ്കെടുക്കുന്നത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ പരേഡ് സമയം ഒന്നര മണിക്കൂറാക്കി കുറച്ചിട്ടുണ്ട്.
എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖർജി ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ നൽകി. സേനാതലവൻമാർ അമർ ജവാൻ ജ്യോതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
പത്താന്‍കോട്ട് ഭീകരാക്രമണവും ഐഎസ് ഭീഷണിയും കണക്കിലെടുത്ത് രാജ്യമെങ്ങും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാരീസ് ആക്രമണത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.