റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ ഫ്രഞ്ച് സൈന്യവും

ശനി, 9 ജനുവരി 2016 (08:29 IST)
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡി ഫ്രഞ്ച് സൈന്യവും പങ്കെടുക്കും. ഇത് ആദ്യമായാണ്, ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ഒരു വിദേശ സേനാവിഭാഗം പങ്കെടുക്കുന്നത്.
 
ഇത്തവണത്തെ, റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ്. 
 
പ്രതിരോധമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാജ്‌പഥില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് സൈന്യത്തിന്റെ ഒരു വിഭാഗം രാജ്യത്തെത്തും.

വെബ്ദുനിയ വായിക്കുക