ജിയോ എടുത്തവര്‍ ശരിക്കും ഞെട്ടി; ഓഫറുകളുടെ പെരുമഴക്കാലമെത്തി

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (17:16 IST)
പുതിയ വമ്പന്‍ ഓഫറുകളുമായി റിലയൻസ് ജിയോ വീണ്ടും. ഹാപ്പി ന്യൂ ഇയർ ഓഫറിന് പിന്നാലെ നിലവിലുള്ള  ഓഫറുകളെല്ലാം 2017 മാർച്ച് 31ന് ശേഷവും നീട്ടാന്‍ കമ്പനി തീരുമാനമെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മാർച്ചിനു ശേഷം രണ്ട് മാസത്തേക്ക് കൂടി ഓഫറുകൾ നീട്ടാനാണ് റിലയൻസ് ആലോചിക്കുന്നത്. ഐഡിയ, ബിഎസ്എൻഎൽ, എയർടെൽ എന്നിവ സൗജന്യ ഓഫർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനം എടുത്തതെന്നറിയുന്നു.

ഡിസംബർ ഒന്നിനാണ് ജിയോ ഓഫർ മാർച്ച് വരെ നീട്ടിക്കൊണ്ട് റിലയൻസ് പ്രഖ്യാപനമുണ്ടായത്. ഹാപ്പി ന്യൂഇയർ ഓഫർ പ്രകാരം ജിയോ സിമ്മിന്റെ പുതിയ വരിക്കാർക്ക് ഡിസംബർ നാല് മുതൽ മാർച്ച് 31വരെ കോളുകളും ഡാറ്റയും വീഡിയോകളും സൗജന്യമായിരിക്കും.

നിലവിലെ ഉപഭോക്താക്കൾ ഹാപ്പി ന്യൂ ഇയർ ഓഫറിലൂടെ സ്വാഭാവികമായും ഈ ഓഫറിലേക്ക് മാറ്റപ്പെടും. അവർക്കും മാർച്ച് 31 വരെ ഓഫറുകൾ ഫ്രീയാണ്.
Next Article