സ്ത്രീകളെ നോക്കുന്നത് അവര്‍ക്ക് അസഹ്യതയുണ്ടാക്കുന്നു എങ്കില്‍ അതുപോലും കുറ്റമാണെന്ന് പ്രഖ്യാപിച്ച കോടതിയുള്ള രാജ്യം, സ്ത്രീകള്‍ക്കെതിരായാതിക്രമങ്ങള്‍ക്കെതിരേ കഠിന്‍ ഹൃദയരേപ്പോലും കരയിപ്പിക്കുന്ന നിയമസംവിധാനങ്ങള്‍, വീടിനുള്ളില്‍, സമൂഹത്തില്‍ എന്നുവേണ്ട എവിടെവച്ച് സ്ത്രീ ആക്രമിക്കപ്പെട്ടാലും കഠിന ശിക്ഷതന്നെ പ്രതിക്ക് നല്‍കാന്‍ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ ഇതെല്ലാം ഇന്ത്യയില്‍ ഉണ്ട്. എന്നാല്‍ നിയമങ്ങളും , കാരിരുമ്പിനൊത്ത തടവറയും തീര്‍ത്തിട്ടുപോലും രാജ്യത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, അതില്‍ ജീവിക്കുന്ന രക്തസാക്ഷിയാണ് രേഖ എന്ന കര്‍ണാടകക്കാരി.
രേഖയുടെ ജീവിതത്തില്‍ ഉണ്ടായ ദുരന്തം ഏത് കഠിനഹൃദയനേയും കരയിപ്പിക്കുന്നതാണ്. എല്ലാ പെണ്‍കുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങളുമായാണ് രേഖ ടാക്സി ഡ്രൈവറായ വിനീതിനെ (യഥാര്‍ഥ പേര് അല്ല) വിവാഹം കഴിച്ചത്. മാതാപിതാക്കളുറ്റെ ആശിര്‍വാദവും ഭാവി ജീവിതത്തിന്റെ സന്തോഷവുമായി രേഖ പുതുജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും രാത്രിയുടെ ഇരുട്ടിനേക്കാള്‍ വലിയ കറുപ്പായിരുന്നു രേഖയേ കാത്തിരുന്നത്. അമിത മദ്യപാനിയായ വിനീതില്‍ നിന്ന് മര്‍ദ്ദനമേറ്റ് എല്ലാം സഹിഹ്ച് മടുത്ത് രേഖ ഒടുവില്‍ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വിധി അവിടെയും രേഖയേ വെറുതേ വിട്ടില്ല. ദിവസം ചെല്ലുന്തോറും മദ്യപാനം കൂടിക്കൊണ്ടിരുന്ന വനീതിന്റെ ചെയ്തികള്‍ സഹിക്കവയ്യാതെ സ്വന്തം നാടായ ഹാവേരിയിലേക്ക് തിരിക്കെ പോകണമെന്ന് രേഖ വാശിപിടിച്ചു. എന്നാല്‍ വാശി അവഗണിച്ച് തന്നെ വിട്ട് പോയാല്‍ മരനമാണ് ശിക്ഷയെന്ന് വിനീത് രേഖയേ ഭീഷണിപ്പെടുത്തി അടക്കി. എന്നാല്‍ വിനീതിന്റെ കണ്ണുവെട്ടിച്ച് ഒരുദിവസം രേഖ രണ്ടരവയസ്സുകാരി മകളോടൊത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി.
ഇതോടെ പക ഇരട്ടിച്ച വിനീത് തക്കം പാര്‍ത്തിരുന്ന് ഒരുദിവസം രേഖയുടെ വീട്ട്ല് ഒളിച്ച് കടന്ന് രേഖയുറ്റെ മുറിയില്‍ കടന്ന് ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ഞെട്ടിയുണര്‍ന്ന രേഖയുടെ മേല്‍ ആരോടൊക്കെയോ പക തീര്‍ക്കുന്നതുപോലെ അയാള്‍ വീണ്ടും വീണ്ടും ആസിഡ് ഒഴിച്ചുകൊണ്ടേയിരുന്നു. 2013, ഒക്ടോബര്‍ രണ്ടാം തീയതിയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ രേഖയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ആയെങ്കിലും മുഖം മുഴുവന്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളിപ്പോയി.
ചികിത്സയ്ക്കു ശേഷം ആദ്യ ഘട്ട ശസ്ത്രക്രിയയ്ക്ക് രേഖയെ വിധേയയാക്കി നാട്ടിലേക്ക് അയച്ചു. ഇതിനിടയില്‍ മകളുടെ ദുര്‍വിധിയില്‍ മനംനൊന്ത് അച്ഛനും അമ്മയും മരിച്ചു. ഇതോടെ അനാഥയായ രേഖ പരാശ്രയമില്ലാതായതൊടെ മാനസിക നില തെറ്റിയ അവസ്ഥയിലായി. മുറിവുകള്‍ ശ്രദ്ധിക്കാതായി, അവ പഴ്ത്ത് വൃണമായി. അണുബാധ ശരീരത്തിനുള്ളിലേക്ക് ബാധിച്ചു. ഇപ്പോള്‍ കൃത്യമായ പരിചരണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗര്‍ഭപാത്രത്തിനും കരളിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന രേഖയുടെ ഗര്‍ഭം അലസിയിരുന്നു.
മാനസികനില തെറ്റിയതു കാരണം തുടര്‍ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഡോക്ടറുമാര്‍. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് രേഖയുടെ ഗര്‍ഭം അലസിയിരുന്നു. ആസിഡ് ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും തെളിവും സാക്ഷികളുമില്ലാത്തതിനാല്‍ ഒരു രൂപ പോലും കിട്ടിയിട്ടുമില്ല. രണ്ടരവര്‍ഷമായി നരകതുല്യമായ ജീവിതം നയിക്കുകയാണ് ഇരുപതുവയസ്സുകാരിയായ ഈ യുവതി.