ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:09 IST)
ഡൽഹി: ഫൈസറിന്റെ കൊവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത് പരിഗണനയിൽ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ വാക്സിൻ വിതരണം ജനുവരിയോടെ ആരംഭിയ്ക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനായിരിയ്ക്കും ജനനങ്ങൾക്ക് നൽകുക എന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് വാസ്കിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആദ്യം ഇന്ത്യൻ ഗവൻമെന്റിനെ സമിപിച്ച വിദേശ കമ്പനി ഫൈസർ ആണ്, 
 
എന്നാൽ ഫൈസറിന്റെ കൊവിഡ് വാസ്കിൻ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ല എന്നതിനാൽ വാക്സിന് ഉടൻ അനുമതി നൽകിയേക്കില്ല എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ട്. എന്നാൽ ക്ലിനിക്കൽ പരീക്ഷണം നടത്താതെ വാക്സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാൻ അനുവദിയ്ക്കണം എന്ന ഫൈസറിന്റെ ആവശ്യം ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയിലാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിയ്ക്കുന്നത്. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനും, ഒക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനകയും പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് കൊവിഡ് വാക്സിനും ഉടൻ അനുമതി ലഭിച്ചേയ്ക്കും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍