ആര്‍ബിഐയില്‍ നിന്ന് തന്നെ; രഘുറാം രാജന്റെ പിൻഗാമി ഉർജിത് പട്ടേൽ
ശനി, 20 ഓഗസ്റ്റ് 2016 (19:28 IST)
റിസർവ് ബാങ്ക് ഗവർണർ പദവിയിൽ രഘുറാം രാജന്റെ പിൻഗാമിയായി ഡോ ഉർജിത് പട്ടേലിനെ നിയമിക്കും. തുടർച്ചയായ രണ്ട് ടേം ആർബിഐ ഡെപ്യൂട്ടി ഗവർണറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഉർജിത്. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്ത മാസം നാലിന് സ്ഥാനമൊഴിയാനിരിക്കെയാണ് നിയമനം.
സെപ്റ്റംബർ നാലു മുതൽ മൂന്നുവർഷത്തേക്കാണ് നിയമനമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐയില്‍ വായ്പാനയത്തിന്റെ ചുമതലയിലുള്ള ഡെപ്യൂട്ടി ഗവര്‍ണറാണ്.
52കാരനായ ഉര്‍ജിത് നേരത്തെ ഊര്‍ജ മന്ത്രാലയത്തിലും സാമ്പത്തിക കാര്യ വകുപ്പിലും ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), എസ്ബിഐ ഡയറക്ടര്‍, റിലയന്‍സ് ഇന്‍ഡസ്ട്രി തുടങ്ങിയ ചുമതലവകളും വഹിച്ചിട്ടുണ്ട്.