ഐപിഎല്‍ വാതുവയ്പ്പില്‍ ലളിത് മോഡി ആരോപണം ഉന്നയിച്ച ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും സുരേഷ് റെയ്നയ്ക്കും ഡ്വെയ്ൻ ബ്രാവോയ്ക്കും ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. ലളിത് മോഡി ആരോപിച്ചതുപോലെ ഇവർക്കാർക്കും വാതുവയ്പ്പുമായി ബന്ധമില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ലളിത് മോഡി ഐസിസിയ്ക്ക് അയച്ച കത്തുമായി ബന്ധപ്പെട്ട് ഐസിസി യാതൊരു നടപടിയും എടുത്തിട്ടില്ല. അതിനർഥം ഐസിസി അവർക്ക് ക്ലീൻ ചിറ്റ് നൽകിയെന്നാണ്- ഠാക്കൂർ പറഞ്ഞു. രാജ്യാന്തര താരങ്ങൾ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ നിരീക്ഷണത്തിലാണ്. അവർ യാതൊരു നടപടിയും എടുക്കാതെ ബിസിസിഐയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തില്‍ പരാമര്‍ശിക്കുന്ന മൂന്ന് താരങ്ങളും വാതുവയ്പ്പിൽ പങ്കെടുത്തുവെന്നായിരുന്നു ലളിത് മോഡിയുടെ ആരോപണം. 2013ൽ രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ആയിരുന്ന ഡേവ് റിച്ചാർഡ്സണ് താൻ എഴുതിയ കത്ത് ലളിത് മോഡി ട്വിറ്ററിലൂടെ പുറത്ത് വിടുകയായിരുന്നു. മോഡിയുടെ കത്ത് യഥാർഥമാണെന്ന് ഐസിസിയും അംഗീകരിച്ചിരുന്നു.