എംപിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ഒരു ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരെ എംപി മര്‍ദിച്ചതാണ്. വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതാണ് ഗെയ്ക് വാദിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ എഫ്ഐഎ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും എംപിയെ വിലക്കിയിരുന്നു. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്സ്, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് എഫ്ഐഎയില്‍ ഉള്‍പ്പെടുന്നത്.