കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഡാം തകർന്ന് 14 ലധികം ആളുകൾ മരിച്ചിരുന്നു. അണക്കെട്ടിലെ പൊട്ടലിനു കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നും സാവന്ത് പറഞ്ഞു.