മാനഭംഗപ്പെടുത്തിയയാളുടെ മകനെ പതിമൂന്നുകാരി തലയറുത്തു കൊന്നു

വെള്ളി, 23 ഒക്‌ടോബര്‍ 2015 (13:39 IST)
തന്നെ മാനഭംഗപ്പെടുത്തിയ ആളുടെ മകനെ പതിമൂന്നുകാരി തലയറുത്തുകൊന്നു. ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ഖൈറിലാണ് സംഭവം. തന്നെ മാനഭംഗപ്പെടുത്തിയ ആളോടുള്ള പ്രതികാരമായാണ് 13കാരി തീര്‍ത്തത്. ഇയാളുടെ മകനായ അഞ്ചുവയസ്സുകാരനായ അമിത്തിനെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പെൺകുട്ടി തലയറുക്കുകയായിരുന്നു.

കൊന്നതിനു ശേഷം കുട്ടിയുടെ മൃതദേഹം പോളിത്തിന്‍ ബാഗില്‍ പൊതിഞ്ഞ് തീവയ്ക്കുകയും ചെയ്തു. പിറ്റേന്ന് നായ്ക്കൾ പകുതിവെന്ത ശരീരം കടിച്ചെടുത്തു വന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കുട്ടി പതിമൂന്നുകാരിയോടൊപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് മാതാപിതാക്കളുടെ മൊഴിയേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകവും പീഡന വിവരവും പുറത്ത് വന്നത്.

അമിതിന്റെ പിതാവ് റിങ്കു വൈറ്റ്നർ നൽകി ബോധം കെടുത്തിയതിനു ശേഷം മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിലുള്ള വൈര്യാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പെണ്‍കുട്ടി പറഞ്ഞു.  പെൺകുട്ടിയുടെ പിതാവ് റിങ്കുവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക