ഡല്‍ഹിയില്‍ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിരീക്ഷിക്കാന്‍ ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ (ഡ്രോണ്‍) രംഗത്തിറക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. രാജ്യത്ത് ഇതാദ്യമായാണ് നിരീക്ഷണത്തിന് പൊലീസ് സേന ഡ്രോണ്‍ ഉപയോഗിക്കാന്‍ തയ്യാറാകുന്നത്. നഗരത്തിലെ ഇടുങ്ങിയ, വെളിച്ചമില്ലാത്ത റോഡുകളിലെ നിരീക്ഷണത്തിനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്.
ജനുവരിയി ആദ്യ ആശ്ചകള്‍ക്കുള്ളില്‍ വടക്കന്‍ ഡല്‍ഹിയുടെ ആകാശത്ത് ഇനി നിരീക്ഷന കണ്ണുകള്‍ പറന്നുതുടങ്ങും. ഡ്രോണുകള്‍ കൂടി എത്തുന്നതോടെ പൂര്‍ണമായി രഹസ്യ ക്യാമറാ നിരീക്ഷണമുള്ള ആദ്യ ജില്ലയായി ഇതോടെ വടക്കന്‍ ഡല്‍ഹി മാറും. യൂബര്‍ ടാക്സി പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് ആദ്യം ഇവിടെ തന്നെ ഡ്രോണുകളെ പറത്താന്‍ തീരുമാനിച്ചത്. . യൂബര്‍ ടാക്സി പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ സ്ഥലത്താണ്.
200 മീറ്റര്‍ ഉയരത്തിലാകും ഡ്രോണ്‍ പറക്കുക. ക്യാമറ ഒപ്പിയെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ദ്രുതകര്‍മസേനയ്ക്കു ലഭ്യമാക്കാനും പദ്ധതിയുണ്ട്. അനിഷ്ട സംഭവങ്ങള്‍ കണ്ണില്‍പ്പെട്ടാല്‍ നിമിഷനേരം കൊണ്ടു സേനയ്ക്കു സ്ഥലത്തു കുതിച്ചെത്താന്‍ ഇതു സഹായിക്കും.