മാനഭംഗത്തിലെ ഇരയ്‌ക്ക് ജനിക്കുന്ന കുട്ടിക്ക്‌ പ്രതിയുടെ സ്വത്തില്‍ അവകാശമുണ്ടെന്ന് കോടതി

ബുധന്‍, 4 നവം‌ബര്‍ 2015 (19:30 IST)
മാനഭംഗക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. മാനഭംഗത്തിലെ ഇരയ്‌ക്ക് ജനിക്കുന്ന കുട്ടിക്ക്‌ പ്രതിയുടെ സ്വത്തില്‍ അവകാശമുണ്ടെന്ന്‌ അലഹബാദ്‌ കോടതിയാണ്‌ വിധിച്ചത്‌.

ജസ്‌റ്റിസ്‌ ഷാബിഹുള്‍ ഹസ്‌നായിന്‍, ജസ്‌റ്റിസ്‌ ഡി.കെ ഉപാധായ എന്നിവര്‍ അടങ്ങിയ ഡിവിഷണല്‍ ബെഞ്ചാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. മാനഭംഗത്തിലൂടെ ജനിക്കുന്ന കുട്ടിക്ക്‌ കുറ്റക്കാരനായ ആള്‍ക്ക്‌ ജനിച്ച കുട്ടിയെന്ന എല്ലാ നിയമ പരിപക്ഷയും ഉറപ്പാക്കണം.

എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന കുട്ടികളെ ആരെങ്കിലും ദത്തെടുത്താല്‍ തങ്ങളുടെ ബയോളജിക്കല്‍ പിതാവിന്റെ സ്വത്തിലുള്ള അവകാശം നഷ്‌ടമാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക