കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വ്യാഴം, 5 മാര്‍ച്ച് 2015 (17:27 IST)
ഹരിയാനയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്.  സോനിപത് ജില്ലയിലെ ഗൊഹാനി നിവാസിയാണ് പെണ്‍കുട്ടി.

കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പീഡനശ്രമത്തിനാണ് കേസ് എടുത്തത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി വളരെയധികം വിഷമിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും പൊലീസ് പറഞ്ഞിരുന്നു. കൂടാതെ കേസില്‍ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളുവെന്നും ബാക്കിയുള്ളവര്‍ പുറത്ത് കറങ്ങി നടക്കുകയാണെന്നും ആരോപണമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക