കൌമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ ലിംഗം നാട്ടുകര്‍ മുറിച്ചു കളഞ്ഞു

ശനി, 11 ഒക്‌ടോബര്‍ 2014 (10:17 IST)
കൌമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം നാട്ടുകാര്‍ മുറിച്ചുകളഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം നടന്നത്. സുരേകഷ് കുമാര്‍ എന്ന 40-കാരനാണ് ഈ പ്രാകൃത ശിക്ഷാമുറയ്ക്ക് വിധേയനാക്കപ്പെട്ടത്. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍‌കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണിയാള്‍ക്ക് ശിക്ഷ വിധിച്ചത്.
 
ശിക്ഷയേ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ഇയാള്‍ ആശുപത്രിയിലാണ്. പീഡന ശ്രമമാണ് ഇയാള്‍ നടത്തിയത് എന്ന് മനസിലാക്കിയ ജനക്കൂട്ടം ഇയാളെ അറവിശാലയിലേക്ക് വലിച്ചിഴച്ച്‌കൊണ്ടുപോവുകയും ഇറച്ചി വെട്ടുന്ന കത്തികൊണ്ട് ലിംഗം ഛേദിച്ചുകളയുകയുമായിരുന്നു. അതിനുമുമ്പ് ഇയാളെ നാട്ടുകാര്‍ കാര്യമായി മര്‍ദ്ദിച്ചിരുന്നു. മുറിച്ചെടുത്ത ലിംഗം റോഡിലെറിയുകയും രക്തത്തില്‍ കുളിച്ച സുരേഷ് കുമാറിനെ തൊട്ടടുത്ത് ഉപേക്ഷിച്ച് ജനക്കൂട്ടം പോയി.
 
ഇയാള്‍ പീഡനശ്രമം നടത്തിയതിനാണ് ശിക്ഷിക്കപ്പെട്ടത് എന്നതിനാല്‍ ആരും ഇയാളെ സഹായിക്കാന്‍ തയ്യാറായില്ല. സംഭവം സോഷ്യല്‍ മീഡിയമീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ ലോകമാധ്യമങ്ങളില്‍ പോലും ഇത് വാര്‍ത്തയായിട്ടുണ്ട്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക