പീഡനാരോപണം വന്നാല്‍ വളര്‍ച്ചയുണ്ടാകും തൃണമൂല്‍ നേതാവ്
ശനി, 6 സെപ്‌റ്റംബര്‍ 2014 (14:12 IST)
പീഡനക്കേസില്‍ ആരോപിക്കപ്പെടുന്നത് പാര്‍ട്ടിക്കും പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും ഗുണമാകുമെന്ന് പറഞ്ഞ തൃണമൂല്‍ നേതാവ് വിവാദത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ജല്‍പായ്ഗുഡി ജില്ലാ അധ്യക്ഷന്‍ സൗരവ് ചക്രവര്‍ത്തിയാണ് വിവാദത്തിലായത്.
ജല്‍പായ്ഗുഡിയിലെ ഗ്രാമത്തില്‍ 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു സൌരവ്
ലൈംഗികപീഡന ആരോപണങ്ങള്‍ അംഗത്വം കൂട്ടാനും പാര്‍ട്ടിയിലെ സ്ഥാനം ഉയര്‍ത്താനും ഉപകരിക്കും സൗരവ് ചക്രവര്‍ത്തി പറഞ്ഞു.
വിവാദ പരാമര്‍ശത്തിനെതിരെ മഹിളാ സംഘടനകളും ഇടതുപാര്‍ട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.നേരത്തെ സിപി എം പ്രവര്‍ത്തകരായ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട തൃണമൂല്‍ നേതാവും എം പിയുമായ തപസ് പാലിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് (https://play.google.com/store/apps/details?id=com.webdunia.app&hl=en) ചെയ്യുക. ഫേസ്ബുക്കിലും (https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl) ട്വിറ്ററിലും (https://twitter.com/Webdunia_Mal) പിന്തുടരുക.