സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 മാര്‍ച്ച് 2024 (18:07 IST)
ramgopal varma
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. രാംഗോപാല്‍ വര്‍മ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ എക്‌സിലൂടെയായിരുന്നു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിലെ പിത്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് സംവിധായകന്‍ എക്സിലൂടെ അറിയിച്ചത്.
 
ടോളിവുഡ് നടനും ജെഎസ്പി നേതാവുമായ പവന്‍ കല്യാണിനെ പിത്തപുരത്ത് മത്സരിപ്പിക്കുമെന്ന് തെലുങ്കുദേശം പാര്‍ട്ടി-ഭാരതീയ ജനതാ പാര്‍ട്ടി-ജനസേന പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രഖ്യാപനം. 'പെട്ടെന്നുള്ള തീരുമാനം. ഞാന്‍ പിത്തപുരത്ത് മത്സരിക്കുന്നു എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്' രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍