സര്‍ക്കാരിന് സൌകര്യപ്രദമായ ദിവസം അറിയിച്ചതിന് ശേഷം മാത്ര, ചര്‍ച്ച നടത്തിയാല്‍ മതിയെന്ന നിലപാടാണ് ഹമീദ് അന്‍സാരി സ്വീകരിച്ചത്. ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം ബഹളം വച്ചതി തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് രണ്ടു മണിവരെ നിര്‍ത്തി വച്ചിരുന്നു.
എന്നാല്‍ ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളുള്ള രാജ്യമാണ് ഇസ്രായേല്‍ എന്നും അതിനാല്‍ തന്നെ അവരെ മോശമായി പരാമര്‍ശിക്കുന്ന രീതിയില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിഉച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യസഭാ അധ്യക്ഷനു നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ വിദേശകാര്യമന്ത്രി പറയുന്നതുപോലെ ചട്ടവിരുദ്ധമായി ഒന്നും ഇല്ലെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഹമീദ് അന്‍സാരി റൂളിംഗ് പുറപ്പെടുവിക്കുകയും ചെയ്തു. അംഗങ്ങള്‍ സഭയുടെ ചട്ടങ്ങളില്‍ പറയുന്നതുപോലെ നോട്ടീസ് നല്‍കിയ ശേഷമാണ് ചര്‍ച്ചക്ക് അനുമതി തേടിയതെന്നും അന്‍സാരി നിലപാട് എടുത്തു.