വരുമാനമില്ലെന്നും നികുതി ഒഴിവാക്കണമെന്നും രജനികാന്ത്, കോടതിയുടെ സമയം പാഴാക്കരുതെന്ന് ജഡ്‌ജി !

മനു നെല്ലിക്കല്‍
വ്യാഴം, 15 ഒക്‌ടോബര്‍ 2020 (08:51 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണമണ്ഡപത്തിന്‍റെ ടാക്‍സ് ഒഴിവാക്കുന്നത് സംബന്ധിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷമായ പ്രതികരണത്തിന് കാരണമായി. കൊവിഡ് കാലത്തെ വസ്തു നികുതി കുടിശിക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച രജനിയോട് ‘കോടതിയുടെ സമയം പാഴാക്കരുത്’ എന്ന് ജസ്റ്റിസ് അനിത സുമന്ത് ആവശ്യപ്പെട്ടു.
 
മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള നികുതി കുടിശ്ശികയായി ആറര ലക്ഷം രൂപ അടയ്‌ക്കണമെന്ന് രജനികാന്തിന് ചെന്നൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കോര്‍പ്പറേഷന് നിവേദനം നല്‍കിയ രജനികാന്ത് പിന്നീട് കോടതിയെയും സമീപിക്കുകയായിരുന്നു.
 
ചെലവ് സഹിതം ഹര്‍ജി തള്ളുമെന്ന് കോടതി പറഞ്ഞതോടെ രജനികാന്ത് ഹര്‍ജി പിന്‍‌വലിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article