രാജ്നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ വഴിതെറ്റി; പറന്നത് നക്സല്‍ മേഘലയിലൂടെ

ബുധന്‍, 26 നവം‌ബര്‍ 2014 (16:36 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴി തെറ്റിപ്പറന്നതില്‍ വന്‍ സുരക്ഷാ വീഴ്ച. വഴി തെറ്റിയ ഹെലികോപ്റ്റര്‍ ശക്തമായ നക്സല്‍ ഭീഷണി നേരിടുന്ന മജ്ഗാവോണിലാണ് ലാന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തില്‍ പൈലറ്റിന് എങ്ങനെ വഴി തെറ്റിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി യാത്ര ചെയ്യുകയായിരുന്നു രാജ്നാഥ് സിംഗ്. ചായ്ബസയ്ക്ക് സമീപം ബഡാജംഡയില്‍ ഇറങ്ങേണ്ടിയിരുന്ന ഹെലികോപ്റ്റര്‍ വഴിതെറ്റി ഏറ്റവും കൂടുതല്‍ നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായ മജ്ഗാവോണിലാണ് ലാന്‍ഡ് ചെയ്തത്.

അതിനാല്‍ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തരമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴിതെറ്റിയ സംഭവം ഗുരുതരമായ വീഴ്ചയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക