സര്‍ക്കാര്‍ നടത്തുന്നത് ആർഎസ്എസ് അല്ലെന്ന് രാജ്നാഥ് സിംഗ്

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (17:46 IST)
സര്‍ക്കാര്‍ നടത്തുന്നത് ആർഎസ്എസ് ആണെന്ന പ്രതിപക്ഷ ആരോപണം അസത്യമാണെന്നും ആരോപണത്തിന് കഴമ്പില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആർ.എസ്.എസിന്റെ സ്വയം സേവകരാണെന്നും അതിൽ ആർക്കും പ്രശ്നമുണ്ടാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ആർഎസ്എസ് നേതൃത്വമായുള്ള ഒരു യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിമാർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണവും ആഭ്യന്തരമന്ത്രി നിഷേധിച്ചു. ഒരു യോഗത്തിൽ പങ്കെടുത്തത് കൊണ്ട് സത്യപ്രതിജ്ഞാ ലംഘനം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവൺമെന്റ് നടത്തുന്നത് ആർ.എസ്.എസ് ആണെന്ന ആരോപണവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.