ഭീകരര്‍ക്കും പാകിസ്ഥാനും നന്ദി പറഞ്ഞ സയിദിനെ തള്ളി കേന്ദ്രസര്‍ക്കാര്‍

Webdunia
തിങ്കള്‍, 2 മാര്‍ച്ച് 2015 (13:04 IST)
സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ചത് പാകിസ്ഥാനും തീവ്രവാദികളുമാണെന്ന മുഖ്യമന്ത്രി മുഫ്കി മുഹമ്മദ് സയിദിന്റെ  പ്രസ്താവയെതള്ളി കേന്ദ്ര സര്‍ക്കാര്‍. കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. എന്നാല്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഫ്തിയുടെ വിവാദ പരാമര്‍ശം. ജമ്മു കശ്മീരില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാനും തീവ്രവാദികളും വിഘടനവാദികളും സഹായിച്ചുവെന്നായിരുന്നു മുഫ്തിയുടെ പരാമര്‍ശം. പരാമര്‍ശനത്തിനെതിരെ വിമര്‍ശനവുമായി  നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയാണ് ആദ്യം രംഗത്തെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.