ഭാഷ അടിച്ചേല്‍പ്പിക്കാനാകില്ല; പൊതുഭാഷ വിവാദത്തില്‍ പ്രതികരണവുമായി രജനികാന്ത്

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (14:17 IST)
വിവാദമായ ഹിന്ദിവാദത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. ഒരു ഭാഷയും ആര്‍ക്കും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍, പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ​ഗുണം ചെയ്യും. പൊതുഭാഷ ഐക്യത്തിനും പുരോഗതിക്കും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു പൊതുഭാഷ കൊണ്ടുവരാന്‍ ഒരാള്‍ക്കും കഴിയില്ല. ഹിന്ദി അടിച്ചേല്‍പിച്ചാല്‍ തമിഴ്‌നാട്ടില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും രജനി പറഞ്ഞു.

ഹിന്ദി നിര്‍ബന്ധമാ‍ക്കിയാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത് രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article