ജനുവരി 26ന് റിപ്പബ്ളിക് ദിനത്തില്‍ രാജസ്ഥാനില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണി സന്ദേശം. രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്കാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇമെയില്‍ സന്ദേശം എത്തിയത്. 10 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്കും ആറ് സഹമന്ത്രിമാര്‍ക്കുമാണ് സന്ദേശം വന്നിരിക്കുന്നത്.