രാജസ്ഥാനില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ച സംഭവം: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി

ശ്രീനു എസ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (15:04 IST)
രാജസ്ഥാനില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ജെ കെ ലോണ്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നില്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് കാട്ടി കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കി. 
 
ഡോക്ടര്‍മാര്‍ വരുന്നതുവരെ കുട്ടികളെ ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും മതിയായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനുപിന്നാലെ കുട്ടികളുടെ മരണത്തിനു കാരണം ജീവനക്കാരാണെന്നുതെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി രഘു ശര്‍മ പറഞ്ഞു. കൂടാതെ സൂപ്രണ്ടിനോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article