അഹമ്മദാബാദില്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട്
കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത ചൂടിന് താല്‍ക്കാലിക വിരാമമിട്ട് മഴ പെയ്‌തപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ 100 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 48 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയത്.
1916 മേയ് 27ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു അഹമ്മദാബാദില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. സൂര്യാഘാതത്തില്‍ ഇവിടെ ഒരു മരണം സംഭവിച്ചതായും നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൂടുകാറ്റ് തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂട് തുടരുകയാണ്. കൊടും വരള്‍ച്ചയില്‍ പലയിടത്തും മരണസംഖ്യ ഉയര്‍ന്നിരുന്നു. കനത്ത ചൂട് മൃഗങ്ങളെയും ബാധിച്ചിരുന്നു. അതേസമയം, കേരളത്തിലും തമിഴ്‌നാട്ടിലും മഴ പെയ്‌തത് കനത്ത ചൂടിന് ശമനായി.