ഇന്ത്യന്‍ റയില്‍വെയെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുനീക്ക മാര്‍ഗമാക്കിമാറ്റുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ. ദിവസേന ഓസ്ട്രേലിയയുടെ ജനസംഖ്യയേക്കാള്‍ ജനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സഞ്ചരിക്കുന്നുണ്ട്. പുതിയ ട്രെയിനുകള്‍ക്കുള്ള നിരവധി നിവേദനങ്ങള്‍ കിട്ടി. സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
12 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചോദ്യോത്തര വേള നീണ്ടുപോയതിനാല്‍ അല്‍പ്പം താമസിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. മൂന്നൂറു കിലോമീറ്റര്‍ വേഗമുള്ള ബുള്ളറ്റ് ട്രെയിന്‍, അവയ്ക്കു സഞ്ചരിക്കാന്‍ പറ്റിയ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അനുബന്ധ വികസനം, അടിസ്ഥാനസൌകര്യ പദ്ധതികള്‍ തുടങ്ങിയവയ്ക്കാവും മുന്‍ഗണന.