കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലെ പ്രസംഗത്തിന് പിന്നാലെ നിര്‍ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്.
കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചുവെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നത്. രാജ്യത്തെ എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യമെന്നും മോദി ദാവോസിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.