പത്ത് വര്‍ഷം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മന്മോഹന്സിംഗിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നല്കിയ വിരുന്നില്‍നിന്ന് രാഹുല്‍ ഗാന്ധി വിട്ടു നിന്നു. സോണിയയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ ജന്‍പഥിലാണ് പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കിയത്. സല്മാന് ഖുര്‍ഷിദ്, സുശീല്‍ കുമാര്‍ ഷിന്‍ഡേ, പി ചിദംബരം, എന്നിവര്‍ ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്ര്സ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.